ErnakulamLatest NewsKeralaNattuvarthaNews

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദത്തിൽ താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

വിവാദവുമായി ബന്ധപ്പെട്ട് ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണമെന്നും അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും കുഴൽനാടൻ പറഞ്ഞു. താൻ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.

ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം

മാസപ്പടി വിവാദത്തിൽ ആരോപണമുന്നയിച്ച മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന, സിപിഎം നേതാവ് എകെ ബാലന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങൾ നടത്തുന്നത് നുണ പ്രചാരണമാണ്. വീണാ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാമെന്നു നേരത്തെ തന്നെ കുഴൽനാടനോട് പറഞ്ഞതാണെന്നും എകെ ബാലൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button