മുംബൈ: ഐഎസ്എല്‍ സീസണിലെ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്‌സ്‌ചർ പുറത്തിറക്കി. ആദ്യപാദ സെമിഫൈനൽ പോരാട്ടം ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ പോരാട്ടം മാർച്ച് ഏഴിനും എട്ടിനും നടക്കും. ആരാധക പങ്കാളിത്തം പരിഗണിച്ച് ശനി, ഞായര്‍ ദിവസങ്ങളിലാകും നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. മാർച്ച് 14നാണ് ഫൈനൽ മത്സരം. ഇതിനായുള്ള വേദി പിന്നീട് പ്രഖ്യാപിക്കും.
Also read : ഏഷ്യാ കപ്പ് ; പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ല പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണം : ബിസിസിഐ
പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകളാകും ഏറ്റുമുട്ടുക. നിലവിൽ എടികെ(27 പോയിന്‍റ്)ആണ് ഒന്നാം സ്ഥാനത്തുള്ളത്. എഫ് സി ഗോവ(27 പോയിന്‍റ്), നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ് സി(25 പോയിന്‍റ്) എന്നിവരാണ് രണ്ടും മൂന്നു സ്ഥാനങ്ങളിലുള്ളത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയാണ് ഒന്നാം സ്ഥാനം എടികെ തിരിച്ചുപിടിച്ചത്. എതിരില്ലാതെ ഒരു ഗോളിനാണ് എടികെ വിജയിച്ചത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്നിരിക്കെ ഇഞ്ചുറി ടൈമിൽ ബൽവന്ത് സിങിന്റെ കാലിൽ നിന്നുമാണ് എടികെയുടെ വിജയ ഗോൾ പിറന്നത്. തോൽവിയോടെ 11 മത്സരങ്ങളിൽ 11പോയിന്റുമായി നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്ത് തുടരുന്നു. പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു.
Post Your Comments