അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ 74 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ 233 റണ്‍സ് മാത്രമാണ് എടുക്കാനായത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയയെ 159 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. ഓസീസ് മുന്‍നിരയെ തകര്‍ത്ത കാര്‍ത്തിഗ് ത്യാഗിയാണ് മാന്‍ ഓഫ് ദ് മാച്ച്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 62 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും 55 റണ്‍സുമായി പുറത്താകാതെ നിന്ന അങ്കോല്‍കറിന്റെയും 30 റണ്‍സെടുത്ത് മടങ്ങിയ രവി ബിഷ്ണോയിയുടെയും ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. കുറഞ്ഞ സ്‌കോറിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് അക്കൗണ്ട് തുറക്കും മുമ്പേ ഇന്ത്യന്‍ പേസര്‍ കാര്‍ത്തിക് ത്യാഗിയുടെ ഓവറില്‍ ഓപ്പണര്‍ ജെയ്ക്കിനെ സക്‌സേന റണൗട്ടാക്കി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ ഓസ്‌ട്രേലിയയുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഒരു ഭാഗത്ത് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ ഓസീസിന് 75 റണ്‍സെടുത്ത സാം ഫാന്നിംഗിന്റെ ഇന്നിംഗ്സാണ് പ്രതീക്ഷ നല്‍കിയത്. പാട്രിക് റോവ 21 റണ്‍സും ലിയാം സ്‌കോട് 35 റണ്‍സുമെടുത്ത് പുറത്തായി.
8 ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗി 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. കൂടാതെ ആകാശ് സിംഗ് മൂന്നും ബിഷ്ണോയ് ഒരു വിക്കറ്റും നേടി.
Post Your Comments