മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ മധ്യനിര താരം ഫെര്ണാണ്ടിഞ്ഞ്യോ ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പിട്ടു. ഈ സീസണ് അവസാനത്തോടെ കരാര്‍ അവസാനിക്കേയാണ് താരം ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്.
34 വയസുകാരനായ താരം സിറ്റിയുടെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ താരം 2013 ളാണ് സിറ്റിയില്‍ എത്തുന്നത്. ശാക്തറില് നിന്നാണ് താരം സിറ്റിയിലേക്ക് എത്തിയത്. പിന്നീടുള്ള 7 വര്‍ഷവും സിറ്റിയുടെ ആദ്യ ഇലവനില്‍ തന്നെ ടീമിന്റെ ഭാഗമായി കളത്തിലുണ്ട് താരം. ഈ സീസണില്‍ ലപ്പോര്ട്ടിന് പരിക്ക് പറ്റിയപ്പോള്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കാനും താരം തയാറായി. 2011 മുതല്‍ ബ്രസീല്‍ ദേശീയ ടീമിന്റെയും ഭാഗമാണ് ഫെര്ണാണ്ടിഞ്ഞ്യോ.
Post Your Comments