Latest NewsKeralaNewsIndia

പോപ്പുലർ ഫ്രണ്ടിൻ്റെ അക്കൗണ്ടിലേക്ക് ശതകോടികൾ, പണം ചിലവഴിച്ചത് സിഎഎ വിരുദ്ധ സമരത്തിന്

ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫിനെ ചോദ്യം ചെയ്തപ്പോഴാണ് പോപ്പുലർ ഫ്രണ്ടിൻ്റെ അക്കൗണ്ടിലേക്കുള്ള പണമൊഴിക്കിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.

കൊച്ചി: 2019 ഡിസംബർ മുതൽ 2020 ജനുവരി വരെ പോപ്പുലർ ഫ്രണ്ടിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപയെത്തിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിയെയാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.ഈ പണം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന് ഉപയോഗിച്ചതായി സംശയിക്കുന്നതായി ഇ.ഡി കോടതിയിൽ വ്യക്തമാക്കി .

Also relatd: രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുന്നു; വിമർശനവുമായി രാഹുല്‍ ഗാന്ധി

ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫിനെ ചോദ്യം ചെയ്തപ്പോഴാണ് പോപ്പുലർ ഫ്രണ്ടിൻ്റെ അക്കൗണ്ടിലേക്കുള്ള പണമൊഴിക്കിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. ഈ കാലയളവിൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരെ ഇനിയും കണ്ടെത്താനുണ്ട് എന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു.
തൻ്റെ ഉടമസ്ഥതയിൽ ഒമാനിലുള്ള കയറ്റുമതി സ്ഥാപനത്തിൽനിന്നാണ് പണം വന്നത് എന്ന് റൗഫ് ഷെരീഫ് കോടതിയിൽ വ്യക്തമാക്കി. അന്വേഷണ സംഘത്തിൻ്റെ മാനസികമായ പീഢനം താൻ നേരിടുകയാണ് എന്നും റൗഫ് കോടതിൽ ഇ.ഡിക്കെതിരെ ആരോപിച്ചു.

Also relatd: മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ്; 12 പേർ അറസ്റ്റില്‍

ഹാഥ്റസിൽ നടന്ന കലാപത്തെപ്പറ്റിയുള്ള വിശദാംശങ്ങളും അന്വേഷിക്കതുണ്ട്.ഉത്തർപ്രദേശിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഹാഥ്റസിലേക്ക് അയച്ചത് റൗഫ് ഷെരീഫാണെന്നും നാഷണൽ ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി കോടതിയിൽ വ്യക്തമാക്കി. ഇയാൾക്ക് കലാപവുമായി ബന്ധമുണ്ടോ എന്ന വിശദാംശങ്ങളും അന്വേഷിക്കേണ്ടതുണ്ട് എൻഐഎ കോടതിയിൽ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button