Latest NewsKeralaIndia

ഉത്സവത്തിനിടെ സിപിഎമ്മിന്റെയും ബിജെപിയുടെയും കമ്മറ്റിക്കാർ തമ്മില്‍ ഏറ്റുമുട്ടി; ഗര്‍ഭിണിയടക്കം പത്ത് പേര്‍ക്ക് പരിക്ക്

കുന്നംകുളം: പാര്‍ക്കാടി ഭഗവതീക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനിടെ രണ്ടുദേശക്കാരായ സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗര്‍ഭിണിയടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട് വിഭാഗങ്ങളിലുമായി 16 ആളുകളുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം. പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം കമ്മിറ്റിയിലെയും ബിജെപി. പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഭഗവത് കമ്മിറ്റിയിലെയും ആളുകളാണ് ഏറ്റുമുട്ടിയത്.

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റെന്ന് സംശയം; ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥി തീവ്ര പരിചരണ വിഭാഗത്തിൽ

പൊലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഇരുവിഭാഗത്തിലുള്ളവരുടെയും പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.പൂരം എഴുന്നള്ളിച്ചുവരുന്നതിനിടെ മരോട്ടിക്കുന്നിലുള്ള പന്തലിന് സമീപമായിരുന്നു സംഘര്‍ഷം. നാട്ടുകൂട്ടത്തിന്റെ പന്തലിലൂടെ ഭഗവതിന്റെ പൂരം കടന്നുപോയപ്പോള്‍ ചിലര്‍ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഭഗവത് കമ്മിറ്റിയിലുള്ളവര്‍ ആരോപിച്ചു.എന്നാല്‍ നാട്ടുകൂട്ടത്തിന്റെ പൂരത്തിനിടയിലേക്ക് ചിലര്‍ തള്ളിക്കയറുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തെന്നാണ് നാട്ടുകൂട്ടം കമ്മിറ്റിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button