തൃശ്ശൂർ: കുന്നംകുളം കല്യാൺ സിൽക്സില്‍ വന്‍ തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ടപ്പോഴാണ് തീപിടുത്തത്തിന്റെ വിവരം അറിയുന്നത്.
മുകളിലെ നിലയിലാണ് തീപിടുത്തമെന്നാണ് ആദ്യം കരുതിയതെങ്കിലും താഴത്തെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്മെന്റ് ഫ്ലോറിൽ നിന്നാണ് തീ പടർന്നിട്ടുള്ളതെന്ന് വ്യക്തമായത്. ഉടൻതന്നെ സെക്യൂരിറ്റി വിഭാഗം ജീവനക്കാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു.
അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്ക്കറിന്റെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ട് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
ഇതിനിടെ, രക്ഷാപ്രവർത്തനത്തിനിടയിൽ പുക ശ്വസിച്ച് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി. കുന്നംകുളം യൂണിറ്റിലെ ഫയർമാൻ സജിത്ത് മോനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.
Post Your Comments