അര്‍ജന്റീനന്‍ ദേശീയ താരം ജിയോവാനി ലോ സെല്‍സോയുടെ ലോണ്‍ കരാര്‍ ടോട്ടനം സ്ഥിരം കരാറിലേക്ക് മാറ്റി. ആറ് മാസത്തെ വായ്പയിലാണ് ജിയോവാനി ലോ സെല്‍സോയെ സ്പാനിഷ് ക്ലബ്ബ് റിയല്‍ ബെറ്റിസില്‍ നിന്ന് ടോട്ടനത്തില്‍ എത്തുന്നത്. പിന്നീട് താരത്തെ സ്ഥിരം കരാറില്‍ സൈന്‍ ചെയ്യാന്‍ മൗറീഞ്ഞ്യോ തീരുമാനിക്കുകയായിരുന്നു. പുതിയ കരാര്‍ പ്രകാരം 2025 വരെ താരം ടോട്ടനത്തില്‍ തുടരും. 27 മില്യണ്‍ യൂറോയാണ് താരത്തിനായി ടോട്ടനം മുടക്കിയത്.
മധ്യനിരയില്‍ കളിക്കുന്ന 23 വയസുകാരനായ താരം 2016 ല്‍ പാരീസ് സെയിന്റ് ജര്‍മ്മനിലൂടെയാണ് യൂറോപ്യന്‍ ഫുട്ബോളിലേക്ക് എത്തുന്നത്. 2019 ല്‍ റയല്‍ ബെറ്റിസില്‍ എത്തിയെങ്കിലും ഉടനെ തന്നെ താരത്തെ ലോണില്‍ നല്‍കാന്‍ അവര്‍ തീരുമാനികുകയായിരുന്നു. മൗറീഞ്ഞ്യോ പരിശീലകനായി എത്തിയതോടെ ടോട്ടനത്തിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടി എടുത്ത താരം സ്ഥിരം കരാറിന് അര്‍ഹന്‍ ആണെന്ന് മൗറീഞ്ഞോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ടോട്ടനത്തില്‍ എത്തിയ ഉടനെ തന്നെ താരത്തിന് ഇടുപ്പിന് പരിക്കേറ്റതിനാല്‍ നിര്‍ണായകമായ രണ്ട് മാസത്തേക്ക് അദ്ദേഹത്തെ മാറ്റിനിര്‍ത്തി, ഇംഗ്ലണ്ടിലെ തന്റെ പുതിയ ടീമിനോടും ജീവിതത്തോടും പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു. മൗറീഞ്ഞ്യോയുടെ നിയമനത്തിനുശേഷം, കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളില്‍, ടോട്ടനത്തിന് വേണ്ടി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.
Post Your Comments