Latest NewsNewsFootballSports

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി മൗറീനോ

മോശം ഫോമിൽ തുടരുന്ന റോമയ്ക്ക് മൗറീനോയുടെ വരവ് പ്രതീക്ഷ നൽകും

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി റോമയുടെ പുതിയ പരീശിലകൻ ജോസെ മൗറീനോ. ജോസെയുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ഇല്ലാത്ത താരം ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം യുണൈറ്റഡിൽ കരാർ അവസാനിക്കാനിരിക്കെയാണ് താരത്തിന്റെ കൂടുമാറ്റ ശ്രമം.

അതേസമയം കുറഞ്ഞ തുകയ്ക്ക് മാറ്റിചിനെ സ്വന്തമാക്കാനാകുമെന്നാണ് റോമ പ്രതീക്ഷിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ മാറ്റിചിന് ഇനിയും രണ്ടോ മൂന്നോ സീസണിൽ ഉണ്ടാകുമെന്ന് മൗറീനോ വിശ്വസിക്കുന്നു. ജോസെ മൗറീനോ ആയിരുന്നു മൂന്ന് സീസൺ മുമ്പ് മാറ്റിചിനെ ചെൽസിയിൽ നിന്ന് യുണൈറ്റഡിലേക്ക് എത്തിച്ചത്. ചെൽസിൽ മൗറീനോയുടെ കീഴിൽ മാറ്റിച് ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു.

അടുത്ത സീസൺ ആരംഭം മുതലാകും മൗറീനോ റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. റോമയുടെ നിലവിലെ പരിശീലകനായ ഫൊൻസെക ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് റോമ നേരത്തെ അറിയിച്ചിരുന്നു. അവസാന കുറച്ചു സീസണുകളായി മോശം ഫോമിൽ തുടരുന്ന റോമയ്ക്ക് മൗറീനോയുടെ വരവ് പ്രതീക്ഷ നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button