സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കവും മൂലമാണ് സമുദ്രനിരപ്പ് വർധിക്കുന്നത്. സതേണ്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറായ ബിസ്ട്രാ ഡില്‍ക്കിനയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇത് മൂലം അമേരിക്കയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
അറ്റ്ലാന്റ, ഹൂസ്റ്റണ്‍, ഡാലസ്, ലാസ് വേഗാസ്, ഡന്‍വര്‍ എന്നിവിടങ്ങളിലേയ്ക്ക് നിരവധി ആളുകള്‍ കുടിയേറ്റക്കാരായി എത്താനും ഇത് കാരണമാകും. സമുദ്രനിരപ്പ് ആറടിയോളം ഉയരുന്നതോടെ തെക്കന്‍ ഫ്ലോറിഡ, വടക്കന്‍ കരലൈന, വെര്‍ജീനിയ, ബോസ്റ്റണ്‍, ന്യൂ ഓര്‍ലിയന്‍സ് എന്നീ പ്രദേശങ്ങളുടെ സ്ഥിതിയും അപകടത്തിലാകും. തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന 13 ദശലക്ഷം ജനങ്ങള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടി വരും എന്നാണ് സൂചന.
Post Your Comments