ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പ്രസ്താവിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. 2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.2024ഓടെ റെയില്‍വേ വൈദ്യുതീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. റെയില്‍വേ പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ബ്രസീല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂടാതെ, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ 2030 ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ നെറ്റ് വര്‍ക്ക് ആയി റെയില്‍വേയെ മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുത റെയില്‍വേ ശൃംഖലയായി ഇന്ത്യന്‍ റെയില്‍വേ മാറുമെന്നും 2030ഓടെ റെയില്‍വേ പൂര്‍ണമായും മലിനീകരണ മുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി മേഖല സെക്രട്ടറിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
2030 ആകുന്നതോടെ മുഴുവന്‍ റെയില്‍വേ നെറ്റ് വര്‍ക്കുകളും നെറ്റ് സീറോ എമിഷന്‍ നെറ്റ് വര്‍ക്കായി മാറ്റണമെന്ന തീരുമാനമുണ്ടെന്നും റെയില്‍വേ ശുചിയായ ഊര്‍ജ്ജത്തിലും കരുത്തിലും അത് മുന്നോട്ടുപോകുമെന്നും റെയില്‍വേയില്‍ നിന്ന് യാതൊരു പുറന്തള്ളലുകളും ഭാവിയില്‍ ഉണ്ടാകില്ല എന്നും ഗോയല്‍ പറഞ്ഞു.റെയില്‍വേ നെറ്റ് വര്‍ക്കിനെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റെയില്‍വേ പുറന്തുള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്‍റെ അളവ് 6.84 മില്യണ്‍ ടണ്‍ ആയിരുന്നു.
Post Your Comments