ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ സമരം നടത്തിയവർക്കെതിരെ യുപി പോലീസ് അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് പരാതിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും. പ്രതിഷേധക്കാര്‍ക്ക് നേരെ കൊടിയ മര്‍ദ്ദനമാണ് യുപി പൊലീസ് നടത്തിയത്. സമരത്തിനിടെ നടന്ന മരണങ്ങളിലും അന്വേഷണം വേണമെന്ന് ഇരുവരും പരാതിയിൽ ആവശ്യപ്പെട്ടു.
Also read : ഡല്‍ഹിയില്‍ ആം ആദ്മിക്ക് സീറ്റുകള്‍ നഷ്ടപ്പെടും; ബിജെപി മുന്നേറ്റമുണ്ടാക്കും: സര്‍വേ ഫലം പുറത്ത്
കോണ്‍ഗ്രസ് നേതാക്കളായ മുഹ്സിന കിദ്വായി, സല്‍മാന്‍ ഖുര്‍ഷിദ്, പിഎല്‍ പുനിയ, ജിതിന്‍ പ്രസാദ, അഭിഷേക് സിംഗ്‍വി, രാജീവ് ശുക്ല, അജയ് കുമാര്‍ ലല്ലു എന്നിവര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും പരാതി നല്കാൻ എത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ ഉത്തര്‍പ്രദേശില്‍ 20 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സമരക്കാരെ പൊലീസ് അടിച്ചൊതുക്കുകയായിരുന്നുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
Post Your Comments