തിരുവനന്തപുരം•കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസ് നാളെ (ചൊവ്വഴ്ച). രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നടിയും സൈക്കോളജിസ്റ്റുമായ മാല പാര്‍വതി തുടങ്ങിയ വിദഗ്ദ്ധര്‍ വിവിധ സെഷനുകള്‍ നയിക്കും. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പഠന രീതികളിലൂടെ പരീക്ഷയെ സമീപിക്കുന്നതിനും അനാവശ്യമായ പരീക്ഷ പേടി ഒഴിവാക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക വഴി മണ്ഡലത്തിലെ ആകെ വിജയശതമാനം ഉയര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് വരുന്നുണ്ട്.
Post Your Comments