ബീജിംങ്: രാഗ്യ വിദഗ്ദ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുതിയ വെല്ലുവിളി ഉയര്‍ത്തി കൊറോണ. കൊറോണയുടെ ലക്ഷണം കാണും മുമ്പേ മരിച്ചു വീഴുന്നു . കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു.
Read Also : കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു,സ്ഥിതി അതീവ ഗുരുതരമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്
വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്.
Post Your Comments