ന്യൂസിലന്‍ഡിലെ കുഞ്ഞന്‍ ഗ്രൗണ്ടുകളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വിമര്‍ശനവുമായി പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ബാറ്റ്‌സ്മാന്മാര്‍ ശാരീരികമായി ഏറെ കരുത്തരായ ഇന്നത്തെ കാലത്ത് ഓക്ക്‌ലന്‍ഡിലേത് പോലുള്ള ചെറിയ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തരുതെന്നാണ് ഭോഗ്ലെ പറയുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബൗണ്ടറികളാണ് ന്യൂസിലന്‍ഡിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിലേത്.
സാധാരണ ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാളും ചെറുതാണ് ഓക്ക്‌ലന്‍ഡ്. ഇവിടെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന് കൊണ്ടിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നടന്നത്. ഇതിലും വലിയ സ്റ്റേഡിയങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താവൂ എന്നും ഇല്ലെങ്കില്‍ മത്സരങ്ങളുടെ രസച്ചരട് നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്ക്‌ലന്‍ഡ് വലിയ പാരമ്പര്യമുള്ള ഗ്രൗണ്ടാണെന്ന് തനിക്കറിയാമെന്നും, എന്നാല്‍ ഗ്രൗണ്ടിന്റെ വലിപ്പക്കുറവ് പ്രശ്‌നമാണെന്നും ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.
Post Your Comments