Latest NewsKeralaNews

പാവപ്പെട്ടവന്റെ കഞ്ഞിയിൽ കൈയിട്ടു വാരിയവർ കുടുങ്ങും; സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക ഉടൻ തിരിച്ചു പിടിക്കും

തിരുവനന്തപുരം: സര്‍ക്കാരിനെ കബളിപ്പിച്ച് പെന്‍ഷന്‍ വാങ്ങിയവർക്ക് മുട്ടൻ പണി വരുന്നു. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക മുഴുവനും സര്‍ക്കാര്‍ ഉടൻ തിരിച്ചുപിടിക്കും. ഇവരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും തുക സര്‍ക്കാരിലേക്ക് തിരിച്ചുപിടിക്കാന്‍ ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യ വകുപ്പ് നിര്‍ദേശം നല്‍കി.

സര്‍ക്കാരിനെ വഞ്ചിച്ച് പെന്‍ഷന്‍ വാങ്ങിയാല്‍ വകുപ്പുതല അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ കൈപ്പറ്റിയ സാമൂഹ്യ പെന്‍ഷന്‍ തുകയും തിരിച്ചുപിടിക്കും.

സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വ്യക്തികള്‍ക്ക് ഒരു സഹായമെന്ന നിലയിലാണ്. എന്നാല്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ പെന്‍ഷനുകാരും കുടുംബ പെന്‍ഷന്‍ വാങ്ങുന്നവരും ഇതു അനര്‍ഹമായി വാങ്ങുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക മുഴുവന്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

ALSO READ: ഇവിടെ പുനസംഘടനയുടെ പേരിൽ തല്ലു കൂടിക്കൊണ്ടിരുന്നപ്പോൾ അവിടെ നമ്മുടെ അണികൾ മനുഷ്യമഹാശൃംഖലയിൽ പങ്കെടുക്കാൻ പോയി; കെപിസിസിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കെ മുരളീധരൻ

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി വാങ്ങുന്നവര്‍ ഇതു അടിയന്തരമായി റദ്ദ് ചെയ്യുകയും സ്വമേധയാ തിരിച്ചടയ്ക്കുകയും വേണം. കുടുംബപെന്‍ഷന്‍ ലഭിക്കുന്നവര്‍ അവര്‍ക്ക് കുടുംബപെന്‍ഷന്‍ ലഭിച്ചു തുടങ്ങിയ മാസം മുതലുള്ള സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ തുക തിരിച്ചടയ്ക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ എന്നു മുതലാണോ ജോലി ലഭിച്ചുതുടങ്ങിയതു ആ മാസം മുതല്‍ കൈപ്പറ്റിയ പെന്‍ഷന്‍ തിരിച്ചടയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button