ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോടതിയില്‍ വരേണ്ട അതിനായി ചാനലുകളില്‍ പോയിരിക്കൂ കടുത്ത വാക്കുകളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. ബിജെപിയുടെയും പശ്ചിമ ബംഗാളിന്റെ വക്കീലും രാഷ്ട്രീയമായ ആരോപണങ്ങളിലേക്ക് കടന്നതോടെയാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.
ബിജെപി വക്താവ് ഗൗരവ് ബന്‍സാലാണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്ക് അവകാശമില്ലെന്നാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു ഇതാണ് രാഷ്ട്രീയ തര്‍ക്കത്തിലോക്ക് വഴിവെച്ചത്. അതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടു. രണ്ട് വിഭാഗവും കോടതിയെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നത് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്, അതിനാല്‍ തന്നെ രണ്ട് വിഭാഗവും ടിവി ചാനലുകളില്‍ പോയി ഇത്തരം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Post Your Comments