ന്യൂഡൽഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് മുൻപ് ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രേഖാമൂലം ചില ഉറപ്പുകൾ വാങ്ങിയതായി മുതിർന്ന കോൺഗ്രസ് നേതാവും ഉദവ് താക്കറെ നേതൃത്വത്തിലുള്ള സർക്കാരിലെ മന്ത്രിയുമായ അശോക് ചവാൻ. മഹാരാഷ്ട്രയിലെ ശിവസേനയുമായി പാർട്ടി ചേരുന്നതിന് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി എതിരായിരുന്നു എന്നും ചവാൻ പറയുന്നു. ‘പ്രതീക്ഷിച്ച രീതിയിലല്ല സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് അവര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നുവെന്നും ചവാന്‍ വെളിപ്പെടുത്തി.
ഇക്കാര്യം അതേരീതിയില്‍ ഞങ്ങള്‍ താക്കറെയെ അറിയിച്ചു. അദ്ദേഹം അത് അംഗീകരിച്ചു. തുടര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.’ ചവാൻ കൂട്ടിച്ചേർത്തു.എന്നാൽ ഈ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചാനൽ സംവാദത്തിനിടെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും തന്ത്രം പിന്തുടരുകയാണെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ
അഭിപ്രായപ്പെട്ടു. അശോക് ചവാൻ രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും തന്ത്രം അനുകരിക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തങ്ങൾ ശിവസേനയിൽ ചേർന്നത് മുസ്ലീങ്ങളുടെ താൽപ്പര്യത്തിനുവേണ്ടിയാണെന്നും ചവാൻ പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മാറ്റി പറയുന്നു എന്ന് അദ്ദേഹം ആരോപിച്ചു. അതെ സമയം ശിവസേനക്കെതിരെയും ബിജെപി രംഗത്തെത്തി. അധികാരത്തിനുവേണ്ടിയാണ് ശിവസേന എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തത്. ശിവസേന എത്രമാത്രം വിട്ടുവീഴ്ച ചെയ്യുമെന്നറിയാൻ കാത്തിരിക്കുക, ”സോമയ്യ പറഞ്ഞു.കോൺഗ്രസ് പാർട്ടിക്ക് സേന നൽകിയ രേഖാമൂലമുള്ള കരാറിന്റെ വിശദാംശങ്ങൾ അറിയാൻ മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ബിജെപി നേതാവ് തന്റെ ഔദ്യോഗിക ട്വിറ്ററിൽ ആവശ്യപ്പെട്ടു.
Ashok Chavan says Shivsena given written undertaking to Sonia Gandhi, Congress to form Govt in Maharashtra. People of Maharashtra would like to know details The written (surrender) agreement be made Public. What & How much compromise done!!?? @BJP4India @BJP4Maharashtra
— Kirit Somaiya (@KiritSomaiya) January 27, 2020
കൂടാതെ രേഖാമൂലമുള്ള കരാർ പരസ്യമാക്കണമെന്ന് അദ്ദേഹം സേനയോട് ആവശ്യപ്പെട്ടു.നിലവില്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ പിഡബ്ല്യൂഡി മന്ത്രിയുമായ അശോക് ചവാന്‍.ലോക്സഭയിലെ പൗരത്വ (ഭേദഗതി) ബില്ലിനെ ശിവസേന ആദ്യം പിന്തുണച്ചിരുന്നു. കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ച ശേഷം സേന നേതൃത്വം നിലപാട് മാറ്റുകയും രാജ്യസഭയിൽ വോട്ടുചെയ്യുന്നത് ഒഴിവാക്കുകയും ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനായ വീർ സവർക്കറിനെ സേന ശക്തമായി പിന്തുണയ്ക്കുന്നു, അതേസമയം സവർക്കറിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് സേനയുടെ ഇഷ്ടത്തിനല്ല, പല തവണ പാർട്ടി വക്താവ് സഞ്ജയ് റൗത് ഇതിനെതിരെ രംഗത്തെത്തിയിരുന്നു..
Post Your Comments