Latest NewsIndiaInternational

ചൈനയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കണമെന്ന നിർദ്ദേശവുമായി ചൈനീസ് ശാസ്ത്രജ്ഞന്‍

ഏതാണ്ട് 200 ലധികം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് കണക്ക്.

ചൈനയിലെ വുഹന്‍ പ്രവിശ്യയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കണമെന്ന് ഉന്നത ചൈനീസ് ശാസ്ത്രജ്ഞന്‍ ജോര്‍ജ്ജ് ഗാവോ ഫു. ചൈനയുടെ രോഗപ്രതിരോധ നിയന്ത്രണ മേഖലയുടെ ഡയറക്ടര്‍ ജനറലാണ് ജോര്‍ജ്ജ് ഗാവോ ഫു.ആള്‍ക്കൂട്ടത്തില്‍ ഉള്ള ഇടപഴകല്‍, കുടുംബാംഗങ്ങളുമായി അടുത്ത് ഇടപഴകല്‍ എന്നിവ കുറച്ചുകാലത്തേക്ക് പരിപൂര്‍ണ്ണമായി നിയന്ത്രിക്കണമെന്നും ഫു അറിയിച്ചു. ഏതാണ്ട് 200 ലധികം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് കണക്ക്.

കൊറോണ: ചൈനയില്‍ മരണസംഖ്യ ഉയരുന്നു : യഎസ്സിലും മാരക വൈറസ് പടരുന്നു

വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും രോഗലക്ഷണം ഇല്ലാത്തവരാണെങ്കിലും മാസ്ക് ധരിക്കണമെന്നും ഫു അറിയിച്ചു. ചൈനയുടെ തന്നെ ഉന്നതശാസ്ത്രജ്ഞരില്‍ ഒരാളായ ഗാവോ ഫു, ഇടവിട്ട് കൈകള്‍ കഴുകി വൃത്തിയാക്കാനും, ധാരാളം ജലം കുടിക്കാനും ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button