അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ മരണസംഖ്യ 36 ആയി. അതിശക്തമായ ഭൂകമ്ബത്തില്‍ 1,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നു 45 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തുര്‍ക്കി മന്ത്രാലയം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്ബം വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് അനുഭവപ്പെട്ടത്. ആറോളം പേര് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് വിവരം.
ALSO READ: സൗദിയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു; കണക്കുകൾ പുറത്ത്
ഭൂകമ്ബത്തില്‍ മുപ്പതോളം കെട്ടിടങ്ങള്‍ നിലംപൊത്തിയിരുന്നു. കേടുപാടുണ്ടായ ഭവനങ്ങളിലേക്കു മടങ്ങാന്‍ ജനങ്ങള്‍ മടികാണിച്ചു. ജനങ്ങള്‍ക്കു താമസിക്കാന്‍ 1600നു മുകളില്‍ താത്കാലിക കൂടാരങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ആയിരത്തോളം പേർക്കു പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു.
Post Your Comments