Latest NewsNews

ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ യുവരാജ് സിംഗും

ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിംഗും എത്തുന്നു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ നടത്തുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരമായ ബുഷ്ഫയര്‍ റിലീഫ് മത്സരത്തില്‍ യുവരാജ് സിംഗ് കളിക്കും. ഈ മത്സരത്തില്‍ പങ്കാളിത്തം പ്രഖ്യാപിച്ച ഓസ്‌ട്രേലിയക്കാരനല്ലാത്ത താരങ്ങളില്‍ ഒരാളാണ് യുവരാജ്. താരത്തെ ഒരിക്കല്‍ക്കൂടി കളിക്കളത്തില്‍ കാണാമെന്ന ആവേശത്തിലാണ് ആരാധകര്‍.

യുവരാജിനെ കൂടാതെ പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രമും ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബിഗ് ബാഷ് ലീഗിന്റെ ഫൈനല്‍ നടക്കുന്ന ഫെബ്രുവരി 8 ന് തന്നെയാണ് പോണ്ടിംഗ് ഇലവനും, വോണ്‍ ഇലവനും തമ്മിലുള്ള ഈ മത്സരവും നടക്കുക. റിക്കി പോണ്ടിംഗും, ഷെയിന്‍ വോണുമാണ് ഈ മത്സരത്തില്‍ ടീമുകളെ നയിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റിക്കി പോണ്ടിംഗ് ഇലവന്റെ പരിശീലക വേഷത്തിലും തന്റ സാന്നിധ്യം നല്‍കുന്നുണ്ട്. അതേസമയം വിന്‍ഡീസ് ഇതിഹാസം കോര്‍ട്‌നി വാല്‍ഷുമാണ് ഷെയിന്‍ വോണ്‍ ഇലവന്റെ പരിശീലകന്‍.

ഇവര്‍ക്ക് പുറമേ ആഡം ഗില്‍ക്രിസ്റ്റ്, ബ്രാഡ് ഹാഡിന്‍, ബ്രറ്റ് ലീ, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ക്ലാര്‍ക്ക്, മൈക്ക് ഹസി, ഷെയിന്‍ വാട്‌സണ്‍ എന്നീ സൂപ്പര്‍ താരങ്ങളും ഓസ്‌ട്രേലിയന്‍ ദുരിതബാധിതര്‍ക്കായി ചാരിറ്റി മത്സരത്തില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button