അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ അതിശക്തമായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 1,400 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മുപ്പതിലധികം പേരെ കാണാനില്ല.
വെള്ളിയാഴ്ച രാത്രി 8.55 ന് ആയിരുന്നു ഭൂമികുലക്കം ഉണ്ടായത്. റിക്ടര്‍സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. 5.4 വരെ തീവ്രതയുള്ള നിരവധി തുടര്‍ചലനങ്ങളുണ്ടായി.
മുപ്പതോളം കെട്ടിടങ്ങള്‍ തകർന്നിട്ടുണ്ട്. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ ഒരു ഗര്‍ഭിണി അടക്കം 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ഞൂറോളം വരുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കു താമസിക്കാന്‍ 1600 ഓളം താത്കാലിക കൂടാരങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
2010ല്‍ എലാസിഗിലുണ്ടായ 6.0 തീവ്രതയുള്ള ഭൂകമ്ബത്തില്‍ 51 പേര് മരിച്ചിരുന്നു. 1999ല്‍ തുര്‍ക്കിയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുണ്ടായ രണ്ടു ഭൂകന്പങ്ങളില്‍ 18,000 പേരാണു കൊല്ലപ്പെട്ടത്.
Post Your Comments