മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ടാര ജില്ലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഭണ്ടാര ജില്ലയിലെ ബിനാകി ഗ്രാമത്തില്‍ ആണ് കടുവയിറങ്ങിയത്.
പുംസാര്‍ -ബപേര ദേശീയപാതിയില്‍ കടുവയെ കണ്ടെത്തിയതായി പൊതുജനങ്ങള്‍ വനംവകുപ്പ് അധികൃതര്‍ക്ക് ഫോണ്‍ സന്ദേശം അയച്ചിരുന്നു. ദേശീയപാതയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് ചുറ്റും ആളുകള്‍ തടിച്ചു കൂടി. എന്നാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും കടുവയെ പ്രകോപിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആരും ഇത് അനുസരിച്ചില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ കടുവയുടെ പിന്നാലെ ഓടുകയായിരുന്നു.
ഇവരില്‍ മൂന്ന് പേരെയാണ് കടുവ ആക്രമിച്ചത്. ഇതിലൊരാള്‍ കടുവയുടെ പിടിയിലകപ്പെടുകയും തലനാരിഴയ്ക്ക് ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments