ജയ്‌പൂർ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് മുഹമ്മദി അലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സാക്ഷാത്കരിക്കുമെന്ന പ്രസ്‌താവനയിൽ വിശദീകരണവുമായി ശശി തരൂർ രംഗത്ത്. പൗരത്വ നിയമ ഭേദഗതി ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിച്ചിരുന്നെങ്കില്‍ മുഹമ്മദ് അലി ജിന്നയുടെ വിജയം പൂര്‍ണമാകുമായിരുന്നു. ‘ജിന്ന ജയിച്ചുവെന്ന് ഞാനൊരിക്കലും പറയില്ല, പക്ഷേ ജയിച്ചുകൊണ്ടിരിക്കുകയാണ്. സി.എ.എ എന്‍.പി.ആറിലേക്കും എന്‍.ആര്‍.സിയിലേക്കും കൊണ്ടുചെന്നെത്തിക്കുകയാണെങ്കില്‍ അതെല്ലാം ഒരേ രേഖയായിലേക്കായിരിക്കും പോകുക. അങ്ങനെ സംഭവിച്ചാല്‍ ജിന്നയുടെ വിജയം പൂര്‍ണമായെന്ന് പറയാനാകും. മുസ്ലീങ്ങള്‍ക്ക് ഒരു പ്രത്യേക രാജ്യം വേണമെന്ന തന്റെ വാദം ശരിയായിരുന്നെന്ന് ജിന്ന പറയുമായിരുന്നുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Post Your Comments