ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പദ്ധതി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ചരിത്രത്തില്‍ ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യത്തിലേക്കുള്ള ഒരു പടികൂടി നാം മുന്നോട്ടുപോയി. 2022 ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആ സമയത്ത് ഇന്ത്യ ഗഗന്‍യാന്‍ പദ്ധതിയി യാഥാര്‍ത്ഥ്യമാവുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്ന് മന്‍ കി ബാത്ത് പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഗഗന്‍യാന്‍ പദ്ധതി ശാസ്ത്ര സാങ്കേതിക വിദ്യയുടെ രംഗത്ത് ഒരു ചരിത്രനേട്ടമായിരിക്കും.ഇന്ത്യ 4 പൈലറ്റ്മാരെ ബഹിരാകാശത്തെത്തിക്കാനുള്ള പരിശീലനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. അതിന്റെ പരിശീലനത്തിനായി അവര്‍ അടുത്തുതന്നെ റഷ്യയിലേക്ക് പോകും. ഇവരാണ് കഴിവിന്റെയും മികവിന്റെയും ധീരതയുടെയും സ്വപ്‌നത്തിന്റെയും മാതൃക. തിരഞ്ഞെടുക്കപ്പെട്ട നാല് പേരും എയര്‍ഫോഴ്‌സിലെ പൈലറ്റുമാരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments