Latest NewsIndia

ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ജലസമ്പത്തിന്റെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ രാജ്യമെമ്പാടും നടപ്പാക്കുമെന്നും, ശുദ്ധജലം സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തമുണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ജലസംരക്ഷണത്തിനു വേണ്ടി ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി.മന്‍ കി ബാത് പരിപാടിയില്‍ ജനങ്ങളോട് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ജലസംരക്ഷണത്തിന് ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ജലസമ്പത്തിന്റെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ രാജ്യമെമ്പാടും നടപ്പാക്കുമെന്നും, ശുദ്ധജലം സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തമുണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി ടൂറിസം മന്ത്രി ; മനപൂര്‍വ്വമെന്ന് ആരോപണം

രാജസ്ഥാനിലെ ജലോറിലുള്ള മാലിന്യം നിറഞ്ഞ ഒരു പടിക്കിണര്‍ ജനങ്ങള്‍ പുനരുദ്ധാരണം നടത്തിയതിലും, യു.പിയിലെ ബാരാബങ്കിയിലെ സരാഹി തടാകം ശുദ്ധീകരിച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ‘ജലശക്തി അഭിയാന്‍ ‘ വന്‍ വിജയമാക്കിയതിന് ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാനും മറന്നില്ല. ജലം സംരക്ഷിക്കാന്‍ നിങ്ങള്‍ക്കു ചുറ്റും പ്രവര്‍ത്തിക്കുന്നവരെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും, അത്തരക്കാരുടെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button