Latest NewsFootballNewsSports

ജിസൂസിന്റെ ചിറകിലേറി മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് പ്രീ ക്വാര്‍ട്ടറില്‍

ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജിസൂസിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ഫുള്‍ഹാമിനെതിരെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് പെപ്പ് ഗ്വാര്‍ഡിയോളയും സംഘവും വിജയിച്ചു കയറിയത്.

ഫുള്‍ഹാം ക്യാപ്റ്റന്‍ ടിം റീം ആറാം മിനുട്ടില്‍ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി എന്നാല്‍ ആ നിമിഷം തന്നെ സിറ്റി ജയം ഉറപ്പിച്ചതാണ്. ആദ്യ പകുതിയില്‍ ഗുണ്ടകന്‍, സില്‍വ എന്നിവരിലൂടെ ലീഡ് നേടിയ സിറ്റി പിന്നീട് രണ്ടാം പകുതിയില്‍ 3 മിനുട്ടിനിടയില്‍ 2 ഗോളുകള്‍ നേടിയ ജിസൂസിലൂടെ 4 ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. 72, 75 മിനുട്ടുകളില്‍ ആണ് താരത്തിന്റെ ഗോളുകള്‍ പിറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button