തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 70 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സിപിഎം കരുതുന്നത്. എസ് രാമചന്ദ്രന്‍പിള്ളയാണ് നാല് മണിക്ക് ആരംഭിക്കുന്ന മനുഷ്യ മഹാശൃംഖലയിലെ ആദ്യ കണ്ണിയാകുന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയുടെ ഭാഗമാകും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഇടതുമുന്നണി മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്.
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് മനുഷ്യ മഹാശൃംഖല ഇടതുമുന്നണി തീര്‍ക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ അടക്കം വലിയ ജനപിന്തുണയായാണ് ഇടത് മുന്നണി മനുഷ്യമഹശൃംഖലയില്‍ പ്രതീക്ഷിക്കുന്നത്. മുസ്ലീം ലീഗില്‍ നിന്നടക്കമുള്ള അണികള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ചങ്ങലയില്‍ കണ്ണിയാകുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം. കേന്ദ്രവിരുദ്ധ നിലപാടുകള്‍ മുഖ്യമന്ത്രി ശക്തമാക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തമാണ് സിപിഎം പ്രതീക്ഷിക്കുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എല്‍ഡിഎഫ് ദേശീയപാതയില്‍ മനുഷ്യശൃംഖല തീര്‍ക്കും
Post Your Comments