Latest NewsKeralaNews

ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും ബിജെപിയെ പ്രീണിപ്പിക്കാന്‍ : കെസി ജോസഫ്

തിരുവനന്തപുരം: ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും ബിജെപിയെ പ്രീണിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് എംഎല്‍എ. മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടേയും സി പി എം ന്റെയും നീക്കത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ചാണെന്നും അത് ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടാക്കണമെന്നും പ്രമേയത്തെ എല്‍ഡിഎഫ് നിരാകരിക്കുന്നത് ബിജെപി യുടെ മുന്നില്‍ നല്ലപിള്ള ചമയാനാണെന്നും കെസി ജോസഫ് ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ രംഗത്ത് വന്ന ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ അനുമതി തേടി പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button