CricketLatest NewsNewsSports

രാഹുല്‍ അയ്യരുകളിയില്‍ ന്യൂസിലന്‍ഡിനെ തൂത്തെറിഞ്ഞ് ഇന്ത്യ ; പരമ്പരയില്‍ മുന്നില്‍

ഓക്ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും ഈ മത്സരത്തിലും മികച്ച പ്രകടനം തുടര്‍ന്നപ്പോള്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0ന്റെ ലീഡ് സ്വന്തമാക്കി. സ്‌കോര്‍ ന്യൂസിലന്‍ഡ്-132/5 (20.0), ഇന്ത്യ-135/3 (17.3) ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ന്യൂസിലന്‍ഡിന് വേണ്ടി ഗപ്ടില്‍ 20 പന്തില്‍ 33 ഉം മണ്‍റോ 25 പന്തില്‍ 26 ഉം റണ്‍സ് നേടി. മറ്റാര്‍ക്കുമ തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. നായകന്‍ കെയ്ന്‍ വില്യംസണ്‍ 14 ഉം കോളിന്‍ ഗ്രാന്‍ഹോം മൂന്നും റണ്‍സെടുത്ത് മടങ്ങി. ഒടുവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് കിവീസ് എടുത്തത്. ഇന്ത്യക്ക് വേണ്ടി ജഡേജ നാല് ഓവറില്‍ വെറും 18 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെയും ആറാം ഓവറില്‍ നായകന്‍ വിരാട് കോലിയെയും ഇന്ത്യക്ക് നഷ്ടമായി. രണ്ടു വിക്കറ്റും സൗത്തിക്ക് തന്നെയായിരുന്നു. ആദ്യ ട്വന്റി20യില്‍ 56 റണ്‍സെടുത്ത രാഹുലും 58 റണ്‍സെടുത്ത് വിജയശില്‍പിയായ ശ്രേയസും ഒരു തവണകൂടി തിളങ്ങി. കെ.എല്‍ രാഹുല്‍ 50 പന്തില്‍ 57 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ശ്രേയസ് അയ്യര്‍ 33 പന്തില്‍ 44 റണ്‍സുമെടുത്ത് സോധിക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഒടുവില്‍ ശിവം ദുബെ 18-ാം ഓവറിലെ മൂന്നാം പന്ത് ഗാലറിയിലെത്തിച്ച് ജയം ഇന്ത്യയുടേതാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button