ന്യൂഡൽഹി: രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്. പൗരത്വ നിയമഭേദഗതിക്കതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ദേശീയ യുദ്ധസ്മാരകത്തിലാണ് ഇത്തവണ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നത്. അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരം അർപ്പിക്കുന്ന ചടങ്ങ് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആയുധധാരികളായ ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ALSO READ: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തം
കരനാവിക സേനകളുടെ പ്രൌഡി പ്രകടമാകുന്ന പരേഡാണ് ഇത്തവണ രാജ്പഥിൽ അരങ്ങേറുക. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. പഞ്ചാബ് സ്വദേശിനിയായ ക്യാപ്റ്റൻ ടാനിയ ഷേർഗില്ലാണ് കരസേനയുടെ സിഗ്നൽ കോറത്തെ നയിക്കുന്നത്. കരസേനയുടെ പുരുഷന്മാർ മാത്രം ഉൾപ്പെടുന്ന സംഘത്തെ ഒരു വനിത നയിക്കുന്നത് ആദ്യമായാണ്.
Post Your Comments