KeralaLatest NewsNews

വിശ്രമിക്കാറായിട്ടില്ല; പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണമെന്നും വിശ്രമിക്കാറായിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി എല്ലാവരും സ്വയം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോൾ അദ്ദേഹം അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ, കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. വിവിധ ജില്ലകളില്‍ വലിയ തോതിലുളള ജനസഞ്ചയമാണ് പങ്കെടുത്തത്. മനുഷ്യമഹാശൃംഖല മനുഷ്യമതിലായി മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also:  വിവാഹ വേദിയില്‍ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്; മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് വധൂവരന്മാര്‍

ഇത്തരം പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറിനിൽക്കാറുളള ചലച്ചിത്രപ്രവര്‍ത്തകര്‍ വരെ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും ഈ പരിപാടിയില്‍ ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉളള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുളള ജനസഞ്ചയമാണ് ശൃംഖലയില്‍ അണിനിരന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button