തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാടെടുത്ത ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ തളളി എല്‍ഡിഎഫ്. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു.
കേരളത്തില്‍ നിലവില്‍ ഭരണഘടനാ പ്രതിസന്ധിയൊന്നും ഇല്ല. വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവന് പറഞ്ഞു.
എന്നാല്‍ ഗവര്‍ണര്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസ് സ്പീക്കര്‍ തള്ളിയിട്ടില്ല. ചട്ടം 130 പ്രകാരം പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമപരമായി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞിരുന്നു. പ്രമേയത്തിന് അനുമതി നല്‍കണമോയെന്ന് തിരുമാനിക്കാന് വെള്ളിയാഴ്ച നിയമസഭയുടെ കാര്യോപദേശക സമിതി യോഗം ചേരും.
Post Your Comments