ന്യൂഡല്‍ഹി : സ്വര്‍ണത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന് ഇ- വേ ബില്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ടുകള്‍. വന്‍കിട കോര്‍പ്പറേറ്റുകള്‍ ഇ വേ ബില്ലിന് അനുകൂലമാണെന്ന് കേന്ദ്രത്തെ അറിയിച്ചതായിട്ടാണ് സൂചന.
‘പരമ്പരാഗതമായ ഒട്ടേറെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കള്‍ (പണിക്കാര്‍) ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ ആഭരണങ്ങള്‍ നിര്‍മ്മിച്ച് ജ്വല്ലറികളില്‍ കൊടുക്കുന്ന സംവിധാനമാണ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ പണിയെടുക്കുന്ന ഈ മേഖലയില്‍ ഇ വേ ബില്‍ ധൃതി പിടിച്ചു നടപ്പാക്കിയാല്‍ അവരുടെ പണി നഷ്ടപ്പെടുമെന്ന് മാത്രമല്ല വലിയ പ്രതിസന്ധി സ്വര്‍ണ വ്യവസായ മേഖലയില്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്’ ഓള്‍ ഇന്‍ഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ .എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
Post Your Comments