ബംഗളൂരു•കർണാടകയിൽ സ്കൂളില്‍ നൃത്തപരിശീലനത്തിനിടെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബംഗാർപേട്ട് താലൂക്കിലെ ടി ഗൊല്ലഹള്ളിയിലെ വിമല ഹൃദ്യയ ഹൈസ്കൂളിലെ പൂജിത (14) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു സംഘം വിദ്യാർത്ഥികൾ ശനിയാഴ്ച നിശ്ചയിച്ചിരുന്ന വാർഷിക ദിന ചടങ്ങിനായി പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം.
പൂജിത ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ രത്‌നയ്യ പറഞ്ഞു. സ്‌കൂൾ അധികൃതർ വിദ്യാര്‍ത്ഥിനി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നില ഗുരുതരമായതിനാല്‍ ഡോക്ടർമാർമ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. അധികാരികളും മാതാപിതാക്കളും പൂജിതയെ ജലപ്പ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments