തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ദ്ധിക്കുന്നു. ജി.എസ്. ടി പ്രാബല്യത്തില്‍ വരുന്ന മാര്‍ച്ച് ഒന്നിന് വിലവർദ്ധന നിലവിൽ വരും. ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 28ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് വിലയും ഉയരുന്നത്. ജി.എസ്. ടി കൂട്ടുമ്ബോള്‍ ഏജന്റ് കമ്മിഷന്‍ കുറയാതിരിക്കാനാണ് ടിക്കറ്റ് വില കൂട്ടുന്നത്. ഇതോടെ ഏജന്റമാര്‍ക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷനിൽ വർദ്ധനവ് ഉണ്ടാകും. സര്‍ക്കാരിന് ലഭിക്കുന്ന കമ്മിഷന്‍ 13 ശതമാനത്തില്‍ നിന്ന് 6.8 ശതമായി കുറയും. സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ജി.എസ്. ടി 6 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി വർദ്ധിക്കും. സമ്മാനങ്ങളും കൂടും.
Post Your Comments