പനാജി : ഐഎസ്എല്ലിൽ ജീവൻ മരണ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ എഫ് സി ഗോവയാണ് എതിരാളി. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോൽവിയിൽ പ്ലേ ഓഫ് സാധ്യതകൾ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളിയും ജയിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജയ പരാജയങ്ങളെയും ആശ്രയിച്ചായിരിക്കും പ്ലേ ഓഫിൽ ഇടം നേടാൻ സാധിക്കുക.
Our #HeroISL campaign resumes as we lock horns with the Gaurs tonight! ?
COME ON BLASTERS! ?#FCGKBFC #YennumYellow pic.twitter.com/urevd8OkXq
— Kerala Blasters FC (@KeralaBlasters) January 25, 2020
13 കളിയിൽ മൂന്ന് ജയം നേടി 14 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷെഡ്പൂരിനെതിരായ മത്സരത്തിൽ മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. സെൽഫ് ഗോളാണ് ടീമിന് വിനയായി മാറിയത്. എടികെയോട് പരാജയപ്പെട്ടത്തിന്റെ ക്ഷീണം മാറ്റാനും, ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനുമാകും ഗോവ ഇന്നിറങ്ങുക.13മത്സരങ്ങളിൽ 24 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് ഗോവ. 25 പോയിന്റുള്ള ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ ദിവസം പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ മുംബൈ സിറ്റിയെ ഹൈദരാബാദ് സമനിലയിൽ തളച്ചിരുന്നു. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. മുംബൈക്കായി 43-ാം മിനിറ്റില്‍ മൊഹമ്മദ് ലാബ്രിയയും, ഹൈദരാബാദിനായി ഇഞ്ചുറി ടൈമില്‍(90+4) സ്റ്റാന്‍കോവിച്ചുമാണ് ഗോളുകൾ നേടിയത്.
ഈ മത്സരത്തിൽ ജയിച്ചിരുന്നേൽ ഒഡീഷയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് മുന്നേറി മുംബൈ സിറ്റിക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. 14 മത്സരങ്ങളിൽ 20പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. സമനില ആയതിനാൽ ഒരു പോയിന്റ് നേടാനെ ഹൈദരാബാദിന് കഴിഞ്ഞൊള്ളു. പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് ഹൈദരാബാദ്. അവസാന സ്ഥാനത്തായതിനാൽ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും ഹൈദരാബാദിന് ആദ്യനാലിലെത്താന്‍ സാധിക്കില്ല.
Post Your Comments