CricketLatest NewsNewsSports

ഗില്ലിനെ പിന്തള്ളി ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍താരം സോധി

ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാഡ് മത്സരത്തില്‍ ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയാണ് അവരുടെ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലോവറില്‍ 36 റണ്‍സിനു രണ്ടു വിക്കറ്റെടുത്തിരുന്നു താരം. ഈ ഒരു പ്രകടനത്തോടെ സോധി നേടിയെടുത്തത് ഒരു റെക്കോര്‍ഡും കൂടിയാണ്. ട്വന്റി20യില്‍ ഇന്ത്യക്കെതിരേ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡാണ് സോധി ഇതിലൂടെ നേടിയെടുത്തത്. 11 വിക്കറ്റുകളെന്ന പാകിസ്താന്റെ മുന്‍ പേസര്‍ ഉമര്‍ ഗുല്ലിന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button