കൊല്‍ക്കത്ത: ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ മടക്കയാത്രയ്ക്കു വേഗം കൂടിയെന്ന് അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്.). ഈ മാസം ഇതുവരെ 268 ബംഗ്ലാദേശുകാര്‍ നാട്ടിലേക്കു തിരിച്ചുപോയെന്ന് ബി.എസ്.ഫ്. ഐ.ജി: വൈ.ബി. ഖുറാനിയ അറിയിച്ചു.കൂട്ടപ്പലായനമെന്നല്ല, ബംഗ്ലാദേശിലേക്കു രേഖകളില്ലാതെ തിരിച്ചുപോകുന്നവരുടെ എണ്ണം താരതമ്യേന കൂടിയെന്നാണു ബി.എസ്.എഫിന്റെ വിലയിരുത്തല്‍. അനധികൃത കാലിക്കടത്തും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, യാബാ ഗുളികകള്‍ അടക്കം മയക്കുമരുന്നുകടത്ത് വര്‍ധിച്ചു.
അതെ സമയം കേരളത്തിലും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടിയിരിക്കുകയാണ്. പശ്ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേനയാണ് ഇവര്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ചില അരിമില്ലുകള്‍, കരിലങ്കല് ക്വാറികള്‍, വന്‍കിട വിനീര്‍ കമ്പനി, ഹാര്‍ബര്‍ എന്നിവിടങ്ങളിലാണ് ഇക്കൂട്ടര്‍ കൂടുതലായി ജോലിചെയ്യുന്നത്. ഇവരെ ബംഗാളികളില്‍നിന്നും വേറിട്ടറിയാന്‍ വിഷമമാണ്. എന്നാല്‍ ഇവര്‍ക്ക് ‘ബംഗ്ലാ’ ഒഴികെ മറ്റൊരു ഭാഷയും വശമില്ല. പശ്ചിമബംഗാളിനോട് ചേര്‍ന്നുള്ള ബംഗ്ലാദേശിന്റെ അതിര്‍ത്തി ജില്ലകളില്‍നിന്നുള്ളവരാണ് ഇവരില്‍ അധികവും.
ആദ്യം ബംഗാളിലേക്ക് നുഴഞ്ഞുകയറിയശേഷം അവിടെനിന്നുമാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്. കേരളത്തിലേക്ക് ഇവരെ ജോലിക്ക് കൊണ്ടുവരുന്നതിന് ചിലര്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് മാസത്തില്‍ ഒരിക്കല്‍ ഇവര്‍ സ്വദേശത്ത് പോയി മടങ്ങിവരുന്നുണ്ട്. ഇവരില്‍ ചിലര്‍ മയക്കുമരുന്ന് ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനലുകളും തീവ്രവാദ സംഘടനയില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ ഇവരെ തിരിച്ചറിയുക പ്രയാസമാണ്. എറണാകുളം ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
Post Your Comments