ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആംആദ്മിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ട് വലിച്ചതായി അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയാണ് എഎപിയും അരവിന്ദ് കെജ്രിവാളും ചെയ്തത്.
നഗരത്തിന്റെ വിവിധയിടങ്ങളില്‍ സുരക്ഷയ്ക്കായി 15 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് തെരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാള്‍ പറഞ്ഞത്. നഗരത്തില്‍ എവിടെയാണ് അദ്ദേഹം ക്യാമറകള്‍ സ്ഥാപിച്ചത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് വേണ്ടി 5,000 ബസുകള്‍ വാങ്ങുമെന്നാണ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ 300 എണ്ണം മാത്രമാണ് ഇതുവരെ വാങ്ങിയത്. ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത് മുതല്‍ യമുന നദി വൃത്തിയാക്കുന്നത് വരെയുള്ള വാഗ്ദാനങ്ങളാണ് ആംആദ്മി ആളുകള്‍ക്ക് നല്‍കിയിരുന്നത്.
ഇതെല്ലാം അരവിന്ദ് കെജ്രിവാളിന് ഓര്‍മ്മയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.എവിടെയാണ് പുതിയ സ്‌കൂളുകള്‍ നിര്‍മ്മിച്ചതെന്ന് കെജ്രിവാള്‍ പറഞ്ഞ് തരണം. ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ഏകദേശം 700 സ്‌കൂളുകളില്‍ ഇന്നും പ്രധാനാദ്ധ്യാപകര്‍ ഇല്ലാത്ത സ്ഥിതിയാണ്. പല സ്‌കൂളുകളിലും ശാസ്ത്രവിഭാഗം ഇല്ല. സംസ്ഥാനത്തെ സ്‌കൂളുകളില്‍ 19,000 ത്തിലധികം അദ്ധ്യാപകരുടെ കുറവാണ് ഉള്ളതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. യമുന നദി ശരിയാം വിധം ശുചിയാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments