UAELatest NewsNewsGulf

ഓഫറുകളുടെ പെരുമഴയില്‍ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍

ദുബായ് : ഓഫറുകളുടെ പെരുമഴയില്‍ ദുബായിലെ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. ഓഫറില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരില്‍ മുന്‍പന്തിയില്‍ മലയാളികളാണ്. പച്ചക്കറി മുതല്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വരെ വന്‍ വിലക്കുറവില്‍ വിറ്റഴിയുന്നു. കച്ചവടം കൊഴുപ്പിക്കാന്‍ ചെറിയ കടകളും ട്രാക്ക് മാറ്റിക്കഴിഞ്ഞു. ലുലു, ഷാര്‍ജ സഫാരി, യൂണിയന്‍ കോ ഓപ്പറേറ്റീവ് , കെ.എം.ട്രേഡിങ്, അബുദാബി കോ ഓപ്പറേറ്റീവ്, കാര്‍ഫോര്‍ തുടങ്ങിയ എല്ലാ ഹൈപ്പര്‍ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്കേറി.

ഡിഎസ്എഫ് അവസാന വാരത്തിലേക്കു കടക്കുന്നതു കൂടി കണക്കിലെടുത്താണ് ഇത്രയും ഓഫറുകളെന്നു പ്രമുഖ ഹൈപ്പര്‍മാള്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണം കൂടുതലാണ്. ഇവര്‍ വന്‍ തോതില്‍ ഷോപ്പിങ് നടത്തുന്നു. പ്രമുഖ മാളുകളില്‍ നേരത്തെ 3 മാസം കൂടുമ്പോഴായിരുന്നു ഓഫര്‍ വില്‍പന. പിന്നീടത് മാസത്തിലൊന്നു വീതവും ക്രമേണ എല്ലാ വാരാന്ത്യങ്ങളിലുമായി. ഇപ്പോള്‍ മിഡ് വീക്ക് ഓഫര്‍ എന്ന പേരിലും തുടങ്ങി. അതോടെ ഏറക്കുറെ എല്ലാ ദിവസവും കുറഞ്ഞനിരക്കില്‍ ഷോപ്പിങ് നടത്താമെന്നായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button