അബുദാബി: 11 മരുന്നുകൾക്ക് യുഎഇയില്‍ വിലക്ക്. മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്പനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകളാണ് വിലക്കിയത്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കൗണ്‍സിലിന്റെ അറിയിപ്പ് പ്രകാരമാണ് നടപടി. പ്രമേഹം ചുമ, അസിഡിറ്റി, ഡിപ്രഷന്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്‍കിയിരുന്ന മരുന്നുകളുടെ ഉപയോഗമാണ് വിലക്കിയിട്ടുള്ളത്. ഇക്കാര്യം അറിയിച്ച് രാജ്യത്തെ എല്ലാ ഫാര്‍മസികള്‍ക്കും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സര്‍ക്കുലർ അറിയിച്ചു.
Also read : യുഎഇയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
വിലക്കിയ മരുന്നുകൾ ചുവടെ
Biscor അഞ്ച്, പത്ത് മില്ലീ ഗ്രാം ടാബ്‍ലറ്റുകള്‍
Cefutil 500 മില്ലീ ഗ്രാം ടാബ്‍ലറ്റ്
Nadine 150, 300 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
Simcor 10, 20 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
Lukast 10 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
Diostar Plus80, 160 ടാബ്‍ലറ്റുകള്‍,
Nevotic 500 മില്ലീഗ്രാം,
Citapram 40 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
(CIPROPHARAM 250, 500 മില്ലീഗ്രാം ടാബ്‍ലറ്റുകളും EXYM സിറപ്പും)
Post Your Comments