സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം തള്ളി ആപ്പിൾ . ഐഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റനിംഗ് ചാര്‍ജിംഗ് സംവിധാനം തുടരാന്‍ തന്നെയാണ് ആലോചിക്കുന്നതെന്നും, മാറ്റത്തിനു തയ്യാറായാൽ ലോകത്ത് ഇ-വേസ്റ്റ് വീണ്ടും കൂടുമെന്നു ആപ്പിള്‍ ഔദ്യോഗികമായി അറിയിച്ചു.
എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ കണക്ടര്‍ എന്നത് ഈ രംഗത്തെ ഗവേഷണങ്ങളെ പിന്നോട്ടടിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഈ തീരുമാനം ഉപയോക്താക്കള്‍ക്കും,യൂറോപ്യന്‍ യൂണിയനും സാമ്പത്തികമായും മൊത്തമായും ഗുണകരമാകില്ല. നിലവിൽ പല ഫോണുകളും സി-ടൈപ്പ് ചാര്‍ജിംഗിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ഈ മേഖലയുടെ ശക്തിയെ മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ആപ്പിള്‍ പ്രസ്താവനയിൽ അറിയിച്ചു.
Also read : 1 ജിബി ഡേറ്റയ്ക്ക് വെറും 1 രൂപ നൽകിയാൽ മതി, വിപ്ലവം സൃഷ്ടിക്കാൻ വൈ-ഫൈ ഡബ്ബ
യൂറോപ്യന്‍ പാര്‍ലമെന്‍റ് ഒരാഴ്ച മുന്‍പാണ് സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതിനായുള്ള നിയമ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ എന്നാണ് വിവരം. ഒട്ടുമിക്ക ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളും യുഎസ്ബി-സി ടൈപ്പിലേക്ക് അതിന്‍റെ ചാര്‍ജിംഗ് പോര്‍ട്ട് മാറ്റണമെന്നുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനം ആപ്പിളിനെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക.
Post Your Comments