മാല്‍ദ: കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു ബംഗ്ലാദേശികളെ ബിഎസ്എഫ് സംഘം വെടിവച്ചു കൊന്നു. കമല്‍ ഷേക്ക്, സന്ജത് ഒറായ് എന്നിവരാണ് കന്നുകാലികളെ മോഷ്ടിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. മോഷണസംഘത്തിലെ മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് സൂപ്രണ്ട് അലോക് രാജോറിയ പറഞ്ഞു.
പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയിലെ ബൈദ്യാപുര് ഗ്രാമത്തില്‍നിന്നു കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിവയ്പുണ്ടായത്. അതിര്‍ത്തി കടന്ന ശേഷം കേദരിപാറ അതിര്‍ത്തി ഔട്ട്പോസ്റ്റിനടുത്തുള്ള ബൈദ്യാപൂര് ഗ്രാമത്തിലെത്തിയ അവര്‍ അതിരാവിലെ തന്നെ കന്നുകാലികളെ മോഷ്ടിക്കാന്‍ വന്നതാണെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ നാവോഗാവ് ജില്ലക്കാരാണെന്നും കസ്റ്റഡിയിലുള്ള കബീര്‍ ഹസനും ഇതേ ജില്ലയില്‍ നിന്നുള്ളയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബംഗ്ലാദേശികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബിഎസ്എഫ് സംഘം വെടിവയ്ക്കുകയായിരുന്നു.
Post Your Comments