IndiaNewsInternational

ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു. കത്തുവ ജില്ലയിലെ ഹിരാനഗറില്‍ അതിര്‍ത്തിരക്ഷാ സേന (ബിഎസ്‌എഫ്) നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവരെ വധിച്ചത്. ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക്ക് സേനയുടെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി. ബിഎസ്‌എഫും തിരിച്ച്‌ വെടിവച്ചു. ഇതിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി ഹിരാനഗറില്‍ സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തെ ബിഎസ്‌എഫ് തകര്‍ത്തിരുന്നു.പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം അതിര്‍ത്തിയില്‍ പാക്ക് സൈനികര്‍ പലതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. 30 ലധികം തവണ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നു രാവിലെയും ഹിരാനഗര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം വെടിവയ്പ് നടത്തിയിരുന്നു. ഇതില്‍ ഒരു ബിഎസ്‌എഫ് ജവാന് പരുക്കേറ്റു. കോണ്‍സ്റ്റബിള്‍ ഗുര്‍ണാം സിങ്ങിനാണ് പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനുള്ളിൽ അര ഡസൻ നുഴഞ്ഞു കയറ്റക്കാരാണ് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button