ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പേരില്‍ അതിര്‍ത്തി സംരക്ഷണ സേന(ബി.എസ്.എഫ്)യുടെ കനത്ത തിരിച്ചടിയാണ് നല്‍കിയത്. പാക്കിസ്ഥാന്‍ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ബി എസ് എഫ് ഇതിന്റെ ഒരു വീഡിയോയും ഇറക്കിയിട്ടുണ്ട്.
ആക്രമണത്തില്‍ നിരവധി സ്ഥലങ്ങളില്‍ ശത്രുപക്ഷത്തെ ഫയറിങ് പൊസിഷന്‍, ആയുധശേഖരം, എണ്ണ സംഭരണ ശാല തുടങ്ങിയവ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാല് ദിവസത്തിനിടെ 9000 റൗണ്ട് മോര്‍ട്ടാര്‍ ഷെല്ലുകളാണ് ബി.എസ്.എഫ് അതിര്‍ത്തിയില്‍ ഉപയോഗിച്ചത്. ഇന്ന് വൈകുന്നേരം മുതല്‍ പാക്കിസ്ഥാന്‍ ആക്രമണം ശക്തമാക്കിയതിനാല്‍ ജമ്മുവിലെ 190 കിലോ മീറ്റര്‍ വരുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്.
ഈ മേഖലയിലെ സ്കൂളുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അതേസമയം, പാക്കിസ്ഥാന്‍ ഇനിയും ആക്രമണങ്ങള്‍ നടത്തിയാല്‍ അതിര്‍ത്തി കടന്ന് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ബി എസ് എഫിന്റെ ആക്രമണം ഉണ്ടായത്.
Post Your Comments