ബെംഗളൂരു: ഭാര്യയുടെ മുൻ ഭർത്താവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കാവൽ ഭൈരസാന്ദ്രയിൽ താമസിക്കുന്ന ഇർഫാൻ (30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ രണ്ടാം ഭർത്താവ് ഓട്ടോറിക്ഷ ഡ‍്രൈവറായ തൗസിഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹബന്ധം വേർപ്പെടുത്തിയിട്ടും. തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട് ഇർഫാൻ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
Also read : ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു, സംഭവം കോസർകോട്
ഇതറിഞ്ഞ തൗസിഫ്, ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഇർഫാനോട് വിലക്കിയിരുന്നു. എന്നാൽ പിൻമാറിയില്ല. സംഭവം ദിവസം മദ്യ ലഹരിയിലായിരുന്ന ഇർഫാൻ തൗസിഫിന്റെ വീട്ടിലെത്തി. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തിനിടെ ഇർഫാനെ തൗസിഫ് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments