കൊച്ചി : കൊച്ചിയില്‍ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. എറണാകുളം ഡിവിഷനിലെ ടിടിഇയുടെ കൈയാണ് യാത്രക്കാരന്‍ തല്ലയൊടിച്ചത്. ആന്ധ്ര സ്വദേശിയായ ചന്ദ്രബാബുവിനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ അന്യസംസ്ഥാനക്കാരനായ യാത്രക്കാരന്‍ കോട്ടയം റയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങിയോടി.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്.ഇന്ന് രാവിലെ വിവേക് എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments