ഹൈദരാബാദ് : ഐഎസ്എല്ലിലെ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ സിറ്റി ഇന്നിറങ്ങുന്നു. അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളി. ഇന്ന് വൈകിട്ട് 07:30തിന് ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
Bottom-dwellers @HydFCOfficial welcome the season's best away team @MumbaiCityFC for their penultimate home fixture!
#HFCMCFC #HeroISL #LetsFootball pic.twitter.com/P8kvp3ZMIC— Indian Super League (@IndSuperLeague) January 24, 2020
ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ഒഡീഷയെ പിന്തള്ളി മുംബൈക്ക് പേ ഓഫ് സാധ്യത തെളിയും. അതിനാൽ ആവേശ പോരാട്ടമായിരിക്കും കളിക്കളത്തിൽ കാണുവാൻ സാധിക്കുക. ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. 13മത്സരങ്ങളിൽ 19പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ.
Also read : ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്‍റി ട്വന്‍റിയിൽ ഇന്ത്യയ്ക്ക് വിജയം
രണ്ടാം ജയം തേടിയാണ് ഹൈദരാബാദ് ഇന്നെത്തുക. അവസാന സ്ഥാനത്തായതിനാൽ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും ഹൈദരാബാദിന് ആദ്യനാലിലെത്താന്‍ സാധിക്കില്ല. പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുമായി പത്താം സ്ഥാനത്താണ് ഹൈദരാബാദ്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജംഷെഡ്പൂരിനെ തോൽപ്പിച്ചിരുന്നു. നെരിജ്യസ് വാൽസ്‌കിസ്(13,74 ), ആന്ദ്രേ ഷെമ്ബ്റി(42), ലല്ലിയാൻ ചാങ്‌തെ(87) എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ജംഷെഡ്പൂരിനായി സെർജിയോ(71) ആശ്വാസ ഗോൾ നേടിയത്. ഈ ജയത്തോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തെളിഞ്ഞു തുടങ്ങി. 13 മത്സരങ്ങളിൽ 18പോയിന്റുമായി ഇപ്പോൾ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ 18പോയിന്റുമായി ഏഴാം സ്ഥാനത്താണ് ജംഷെഡ്പൂർ. തോറ്റതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു.
Post Your Comments