Latest NewsKeralaNews

സുപ്രധാന വിധിയുമായി ഹൈക്കോടതി, സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ ഇനി സർക്കാർ അനുമതി കൂടാതെ മതപഠനം പാടില്ല

കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ അടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേയാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്. ഇതിനു പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.  സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് കോടതി ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളിലടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹിദായ സ്‌കൂള്‍ അടച്ചുപൂട്ടിയ ഉത്തരവ് ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിൽ ഇനി സംസ്ഥാന സർക്കാരിന്‍റെ നിലപാടാകും നി‍ർണായകമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button